🟣 എരുമപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ 1981-82 എസ് എസ് എൽ സി ബാച്ചിൻ്റെ നാലാമത് സ്‌മൃതി സംഗമം വിദ്യാലയത്തിൽ പ്രിൻസിപ്പാൾ ഷീബ ജോസ് ഉദ്ഘാടനം ചെയ്തു.🟣

എരുമപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ 1981-82  എസ് എസ് എൽ സി ബാച്ചിൻ്റെ നാലാമത് സ്‌മൃതി സംഗമം വിദ്യാലയത്തിൽ പ്രിൻസിപ്പാൾ ഷീബ ജോസ് ഉദ്ഘാടനം ചെയ്തു. 

സംഘാടക സമിതി പ്രസിഡണ്ട് സി. ഐ. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രോദയൻ നെല്ലുവായ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡൻ്റ് എം. എസ്. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ട്രഷറർ ടോമി എം. എഫ്.
നന്ദി പ്രകടിപ്പിച്ചു.
മെയ് 10 ന് മാതൃദിനാചരണ പരിപാടികളും, കലാപരിപാടികൾ , എന്നിവ ജോയിൻ്റ് സെക്രട്ടറി കെ. ഷീലയുടെ നേതൃത്വത്തിൽ നടന്നു.
ഉച്ചഭക്ഷണവും ഏർപ്പെടുത്തിയിരുന്നു.
സംഗമത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ഉച്ചഭക്ഷണ വിതരണപാത്രങ്ങൾ വാങ്ങുന്നതിലേക്കുള്ള ധനസഹായം പ്രധാന അധ്യാപിക ബീനക്ക് കൈമാറി.
ബാച്ചിലെ  ഏകദേശം എഴുപതോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ഉച്ചതിരിഞ്ഞ് 4 മണിയോടെ സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍