🟣 ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരൻ ചികിത്സക്കിടെ മരണപ്പെട്ടു. 🟣

ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരൻ ചികിത്സക്കിടെ മരണപ്പെട്ടു.

ബസിൽ കുഴഞ്ഞു വീണ യാത്രക്കാരൻ ചികിത്സക്കിടെ മരണപെട്ടു. ഇന്ന് രാവിലെ 9.45ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് പരിസരത്ത് വച്ച് ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ബസ് ജീവനക്കാരും, യാത്രികരും ചേർന്നു ഓട്ടുപാറ ജില്ലാ ആശുപത്രിയിലും, തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. 
ചേലക്കോട് സ്വദേശി കൈപ്പുള്ളി ബാലകൃഷ്ണൻ (പൊന്നു 62) ആണ് മരണപ്പെട്ടത്. തൃശ്ശൂർ തിരുവില്ലാമല റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ കൃഷ്ണ ബസ്സിലെ ജീവനക്കാരും സഹ യാത്രികരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തൃശ്ശൂർ പത്തൻസ് ഹോട്ടൽ ജീവനക്കാരനായിരുന്നു.
സംസ്ക്കാരം നാളെ കാലത്ത് 10 മണിക്ക് ഐവർമഠത്തിൽ വെച്ച്. ഭാര്യ: അംബിക 
മക്കൾ: അഭിജിത്, അഭിത 
മരുമക്കൾ: പ്രകാശ്, ഐശ്വര്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍