പോപ്പ് പോൾ മേഴ്സി ഹോം ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു.
പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോം ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വർഷത്തെ കോളേജ് മാഗസിൻ 'ഇൻക്സ്പയർ' തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ജില്ലാ സെഷൻസ് ജഡ്ജ് കെ. കമനിഷിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ രചനാവൈഭവം വർദ്ധിപ്പിക്കുന്നതിന് മാഗസിൻ ഉപകാരപ്രദമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. ഉപന്യാസം, കഥ, കവിത, അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന താണ് മാഗസിൻ. കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൻ അന്തിക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ. അനീഷ് ചിറ്റിലപ്പിള്ളി, കൗൺസിലർ മധു അമ്പലപുരം, സിസ്റ്റർ എൽസി ഇല്ലിക്കൽ, ബനിഷ തുടങ്ങിയവർ സന്നിഹിത രായിരുന്നു.
0 അഭിപ്രായങ്ങള്‍