🟣 ക്വാറിയിൽ നിന്നും കരിങ്കൽ പൊട്ടിക്കുന്ന സ്ഫോടനത്തിൽ സമീപത്തെ വീട് തകർന്നു. 🟣

ക്വാറിയിൽ നിന്നും കരിങ്കൽ പൊട്ടിക്കുന്ന സ്ഫോടനത്തിൽ സമീപത്തെ വീട് തകർന്നു.  

നിരവധി വീടുകൾക്കും  കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചേലക്കര -  വെങ്ങാനെല്ലൂർ ഉഴുന്നുംപറമ്പ് പ്രദേശത്തെ തെക്കത്ത് പറമ്പിൽ പത്മാവതിയുടെ വീടിന്റെ മേൽക്കൂരയാണ് പൂർണമായും തകർന്നടിഞ്ഞത്. 
ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന  ജോസഫ് ഇട്ടിയാരയുടെ ഉടമസ്ഥതയിലുള്ള ക്വാറിയാണ് നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തി പ്രവർത്തിക്കുന്നത്. 
കരിങ്കൽ ക്വാറിയിൽ നിന്നും കരിങ്കൽ ചീളുകൾ സമീപത്തെ വീടുകളിലേക്ക് പതിക്കുന്നതും നിത്യ സംഭവമാണ്. അന്തിയുറങ്ങാൻ പോലും ഭയവിഹ്വലരായിട്ടാണ് പ്രദേശവാസികൾ, ഏതു നിമിഷവും ജീവൻ അപകടത്തിൽ അകപ്പെടാവുന്ന സ്ഥിതിയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നതെന്നും  പ്രദേശവാസികൾ  പറയുന്നു.
കൃഷി ചെയ്ത് വന്നിരുന്ന പാടങ്ങൾ നികത്തിയാണ് ക്വാ റിയിലേക്കുള്ള വഴി ഒറ്റ രാത്രികൊണ്ട് നിർമ്മിച്ചതെന്നും , ചില ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥൻ്റെയും ഒത്താശയോടെയാണ് നിയമവിരുദ്ധമായി ക്വാറി പ്രവർത്തിക്കുന്നതെന്നും, ചേലക്കരയിലെ ഒരു ബാർ മുതലാളിയാണ് ക്വാറി നടത്തുന്നതെന്നും, ഇയാൾക്ക് എല്ലാ ഒത്താശയും നൽകുന്നത് തൃശൂർ ജില്ലാ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനാണെന്നും വെങ്ങാനല്ലൂർ പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ ആരോപിക്കുന്നു. 
നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ജനവാസ മേഖലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ക്വാറി എത്രയും വേഗം അടച്ചുപൂട്ടണമെന്നും, അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും, വെങ്ങാനല്ലൂർ പ്രകൃതി സംരക്ഷണ സമിതി നേതാക്കളായ ഗോപി ചക്കുന്നത്ത്, വിനോദ് പന്തലാടി, ഗീത ഉണ്ണികൃഷ്ണൻ, ശ്രീകാന്ത് എന്നിവർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍