പ്രായത്തെയും സാഹചര്യത്തെയും അതിജീവിച്ചു സാക്ഷരതാ പ്രസ്ഥാനത്തിലൂടെ പത്താംതരവും പ്ലസ് ടു വും കഴിഞ്ഞ് ഡിഗ്രി നേടിയ ബിന്ദു മേലെപുരയ്ക്കൽ,അഭിനയ രംഗത്തെ സംഭാവനയ്ക്ക് വിമല കണ്ടശങ്കരത്ത്, നാട്ടിലെ സംഗീത അധ്യാപിക ജലജ ചാക്യാർ, കുടുംബശ്രീ നേതൃത്വം ബീന മേലേപ്പുരക്കൽ, ഹരിതകർമ്മസേന പ്രവർത്തക പുഷ്പ നെല്ലിക്കുന്ന്, വായനശാല ലൈബ്രേറിയൻ ശ്യാമ ദേവദാസ് തുടങ്ങി നാട്ടിലെ പ്രധാന വനിത വ്യക്തിത്വങ്ങളെ ആദരിച്ചു.
ചടങ്ങിൽ ശ്യാമ ദേവദാസ് അധ്യക്ഷത വഹിച്ചു. പ്രഭാഷകനും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഡോക്ടർ വി. സി. ബിനോജ് മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി വിമലേഷ് കുമാർ ആമുഖപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രവീൺ മേലെപുരയ്ക്കൽ സ്വാഗതവും, ജിതിൻ താഴത്തെപുരയ്ക്കൽ നന്ദിയും പറഞ്ഞു ബാലകൃഷ്ണൻ .കെ, ശ്രീധരൻ കെ. എ, നിഖിത മനീഷ്, ധന്യ സുരേഷ്, ഇന്ദിര തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
0 അഭിപ്രായങ്ങള്‍