🟣 കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ - പഴയന്നൂർ ബ്ലോക്ക് തല ജനറൽ ബോഡിയും, പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു.🟣

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ -  പഴയന്നൂർ ബ്ലോക്ക് തല ജനറൽ ബോഡിയും, പുതിയ  കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ പഴയന്നൂർ ബ്ലോക്ക് തല ജനറൽബോഡി യോഗം പഴയന്നൂർ ബ്ലോക്ക് ഹാളിൽ വച്ച് നടന്നു. 
ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം  അസോസിയേഷൻ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം സന്ദീപ് കോന്നനാത്ത്‌ ഉദ്ഘാടനം ചെയ്തു. തുടർന്ന്  ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജനപ്രതിനിധികളിൽ നിന്ന് 7 അംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു.
 പ്രസിഡന്റ് - കെ. നന്ദകുമാർ, സെക്രട്ടറി - സജിത മുരളി, വൈസ് പ്രസിഡന്റ് - വിനോദ് പന്തലാടി, ജോയിന്റ് സെക്രട്ടറി - ടി. നിർമ്മല, എക്സിക്യൂട്ടീവ് അംഗങ്ങൾ - സ്മിത ഹരി, ഷെർലി ജോൺസൺ , സുരേഷ് സി. സി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍