🟣 ചേലക്കര നിയോജക മണ്ഡലത്തിൽ 27 കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ എം. പി. ഫണ്ടിൽ നിന്നും 67.5 ലക്ഷം രൂപയുടെ ഭരണാനുമതി 🟣

ചേലക്കര നിയോജക മണ്ഡലത്തിൽ 27 കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ  എം. പി. ഫണ്ടിൽ നിന്നും 67.5 ലക്ഷം രൂപയുടെ ഭരണാനുമതി.

ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 67.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ അറിയിച്ചു. 
എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ  നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.  
മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലായി ആകെ 27 കേന്ദ്രങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ഓരോ ലൈറ്റിനും 2.5 ലക്ഷം രൂപ വീതമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  
ചേലക്കര ഗ്രാമപഞ്ചായത്ത്(8 കേന്ദ്രങ്ങളിൽ), ദേശമംഗലം ഗ്രാമപഞ്ചായത്ത് (4 കേന്ദ്രങ്ങളിൽ),
പഴയന്നൂർ ഗ്രാമപഞ്ചായത്ത് ( 3 കേന്ദ്രങ്ങളിൽ ) കൊണ്ടാഴി, തിരുവില്വാമല, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, വരവൂർ എന്നീ പഞ്ചായത്തുകളിൽ 2 കേന്ദ്രങ്ങളിൽ വീതം വിളക്കുകൾ സ്ഥാപിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന കവലകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും വെളിച്ചമെത്തുന്നത് സുരക്ഷ ഉറപ്പാക്കാനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് എം.പി. വ്യക്തമാക്കി. ശുപാർശ ചെയ്ത പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി  എം.പി. അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍