🟣 ആവത്തുകാട് ഉന്നതി വികസനത്തിനായി 20 ലക്ഷം രൂപ അനുവദിച്ചു: കെ. രാധാകൃഷ്ണൻ എം.പി. 🟣 .

ആവത്തുകാട് ഉന്നതി വികസനത്തിനായി 20 ലക്ഷം രൂപ അനുവദിച്ചു: കെ. രാധാകൃഷ്ണൻ എം.പി.

ആലത്തൂർ ലോക്സഭാ മണ്ഡലം എം. പി. കെ. രാധാകൃഷ്ണൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും എരുമപ്പെട്ടി പഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെടുന്ന 
 ആവത്തുകാട് ഉന്നതിയുടെ  വികസനത്തിനായി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. 
പ്രദേശത്ത് റോഡ് നിർമ്മാണത്തിനും ഡ്രെയിനേജ് സൗകര്യത്തിനുമായി 14 ലക്ഷം രൂപയും കലുങ്ക് നിർമ്മാണത്തിനായി  6 ലക്ഷം രൂപയുമാണ്  അനുവദിച്ചത്. പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് എം. പി. അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍