അധ്യാപക മേഖലയിൽ കാലങ്ങളായി നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കിയ ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ നിലപാടുകളിൽ സർക്കാരിനെ അഭിനന്ദിച്ചു കൊണ്ടും, 2022 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്
പ്രൊട്ടക്ഷൻ ഉറപ്പാക്കിക്കൊണ്ട് ഉത്തരവിറക്കിയ സർക്കാർ നടപടിയിൽ ആഹ്ലാദം പങ്കുവച്ചു കൊണ്ടും കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ വടക്കാഞ്ചേരി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.
ജില്ലാ പ്രസിഡൻറ് കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം. എസ്. ബീന ജില്ലാ നിർവാഹക സമിതി അംഗങ്ങളായ ബിബിൻ പി ജോസഫ്, എം. എൻ. ബർജിലാൽ, ജില്ലാ കമ്മിറ്റി അംഗം പി. കെ. മോഹനൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഉപജില്ലാ വൈസ് പ്രസിഡൻറ് ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാ സെക്രട്ടറി ധന്യ കമൽ സ്വാഗതവും ഉപജില്ല ട്രഷറർ സി. ആർ. പ്രകാശ് നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍