🟣 വടക്കാഞ്ചേരി ഫൊറോന കുടുംബകൂട്ടായ്മ കൺവൻഷൻ - സമുദായ ജ്വാല 2K26 മാർച്ച് 15 ന് വടക്കാഞ്ചേരി ഫൊറോന പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിക്കും.🟣

വടക്കാഞ്ചേരി  ഫൊറോനക്ക് കീഴിലെ 14 ഇടവകകളിൽ നിന്നുള്ള കുടുംബകൂട്ടായ്മ കേന്ദ്രസമിതി ഫൊറോന കൺവൻഷൻ 15 ന് ഉച്ചകഴിഞ്ഞ് 1.30 ന് വടക്കാഞ്ചേരി ഫൊറോന പള്ളി പാരിഷ് ഹാളിൽ വെച്ച് നടത്തുന്നു. 
ഫൊറോന  കുടുംബകൂട്ടായ്മ ആനിമേറ്റർ ഫാ. ജിജോ മുരിങ്ങത്തേരിയുടെ അധ്യക്ഷതയിൽ വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു. ഫാ. പോൾ മാളിയമ്മാവ്, അഡ്വ. ബിജു കുണ്ടുകുളം, കുടുംബ കൂട്ടായ്മ ശാക്തീകരണം, സമുദായ ശാക്തീകരണം  എന്നിവയെ കുറിച്ച് ക്ലാസുകൾ നയിക്കുന്നു.
കുടുംബ കൂട്ടായ്മ അതിരൂപത ജനറൽ കൺവീനർ പ്രൊഫ. ജോർജ് അലക്സ്‌, വടക്കാഞ്ചേരി ഫൊറോന കൺവീനർ അജയൻ അങ്കമാലി തുടങ്ങിയവർ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍