2011- ൽ തുടക്കം കുറിച്ച പറവകൾക്ക് സ്നേഹതണ്ണീർകുടം പദ്ധതിയുടെ ഭാഗമായി ചെറുതുരുത്തി കലാമണ്ഡലം കല്പിത സർവ്വകലാശാല ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ച സ്നേഹ തണ്ണീർ കുടം 2026പദ്ധതിയുടെ ഔപചാരിക ഉദ് ഘാട്നം വൈസ് ചാൻസലർ പ്രൊഫസർ. അനന്തകൃഷ്ണൻ ബി
നിർവ്വഹിച്ചു.
കേരള കലാമണ്ഡലം എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ അനീഷ് കരിമ്പുഴ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്നേഹം തണ്ണീർ കുടം ബ്രോഷർ
പ്രകൃതി സംരക്ഷണ സംഘം കേരളം തൃശൂർ ജില്ലാ ചാരിറ്റി കൺവീനർ സജീർ താജ് കൈമാറി. പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി .
വിദ്യാർത്ഥികളായ അതുൽ ,അനികേത് , അശ്വന്ത് , അനാമിക സജീവ്, അശ്വതി സുരേഷ്,, റിദ , അഖില, നന്തൻ, ലെനിൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ധാരാളം കിളികൾ വരുന്ന ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങളിലായി തണ്ണീർകുടങ്ങൾ സ്ഥാപിക്കുമെന്നും, ഓരോ വിദ്യാർത്ഥികളുടെ വീടുകളിലും സമീപത്തെ മറ്റു സ്ഥലങ്ങളിലും പക്ഷികൾക്ക് ദാഹജലം ഒരുക്കുന്നതിനു വേണ്ടി തണ്ണീർ കുടങ്ങൾ ഒരുക്കണമെന്നും ആഹ്വാനം ചെയ്തു.
0 അഭിപ്രായങ്ങള്‍