സ്പന്ദനം രാജ്യാന്തര ചലച്ചിത്രോത്സവം സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.

സ്പന്ദനം രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു.

സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ  കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഓട്ടുപാറ താളം തിയ്യറ്ററിൽ നടന്നു വന്നിരുന്ന സ്പന്ദനം വടക്കാഞ്ചേരി രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. സ്പന്ദനം ചീഫ് കോ- ഓർഡിനേറ്റർ ജി. സത്യൻ അദ്ധ്യക്ഷനായി. സംവിധായകൻ ഫാസിൽ റസാഖ് മുഖ്യാതിഥിയായിരുന്നു. മേളയോടനുബന്ധിച്ച് നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അനിൽ പരക്കാടിൻ്റെ കുഞ്ഞൻ, രണ്ടാം സ്ഥാനത്തിന് സുധീഷ് ശിവശങ്കറിൻ്റെ സർപ്രൈസ്, മൂന്നാം സ്ഥാനത്തിന് കെ. ജി. സന്ദീപിൻ്റെ സ്മൃതിയും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് മെമൻ്റോയും, ക്യാഷ് അവാർഡും സമ്മാനിച്ചു. തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ. കെ. പ്രമോദ് കുമാർ, പി. കെ. സുബ്രഹ്മണ്യൻ, ടി. വർഗീസ്, എം. കെ. ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍