മുള്ളൂർക്കര സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ പുതിയ വൈദീക മന്ദിരത്തിൻ്റെയും, ഓഫീസ് മുറികളുടേയും, പള്ളിമണിയുടേയും വെഞ്ചിരിപ്പ് കർമ്മം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു.



ഞായറാഴ്ച രാവിലെ ആഘോഷമായ ദിവ്യബലിയോടു കൂടിയാണ് തിരുകർമ്മങ്ങൾ ആരംഭിച്ചത്. മാർ ടോണി പിതാവ് വചന സന്ദേശം നൽകി. 90-ാം ജന്മദിനം ആഘോഷിയ്ക്കുന്ന ഹോളി ക്രോസ് സഭാംഗം റവറൻ്റ് സിസ്റ്റർ എലിസബത്തിന് നവതിയുടെ ആശംസകൾ നേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി റവറൻ്റ് ഫാദർ ഷിജു ചിറ്റിലപ്പിള്ളി, റവ. ഫാ. ഡെബിൻ ഒലക്കേങ്കിൽ എന്നിവർ സഹകാർമ്മികരായി. തുടർന്ന് വൈദിക മന്ദിരത്തിൻ്റെയും പള്ളി ഓഫീസ് മുറികളുടേയും, പുതിയ ദൈവാലയത്തിലേക്ക് വേണ്ടിയുള്ള പള്ളിമണിയുടേയും വെഞ്ചിരിപ്പ് കർമ്മവും നടന്നു. പുതിയ ദൈവാലയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ആശീർവാദകർമ്മം 2026 ജനുവരിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. പരിപാടികൾക്ക് ഇടവക വികാരി റവറൻ്റ് ഡോ. ഷിജു ചിറ്റിലപ്പിള്ളി , ജനറൽ കൺവീനർ ഫ്രാൻസിസ് ജോസഫ് മണിയൻചിറ, ട്രസ്റ്റിമാരായ വർഗ്ഗീസ് എ. ജെ, അഖിൽ ജോസ് മേനാച്ചേരി, റവ. സിസ്റ്റർ ശാലീന CMC, റവ. സിസ്റ്റർ ടെസി തോമസ് ഹോളി ക്രോസ് തുടങ്ങിയവർ നേതൃത്വം നൽകി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍