TET യോഗ്യത നിർബന്ധമാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ നിന്ന് നിലവിൽ സർവീസിലുള്ള അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എല്ലാ ഉപജില്ല കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന "പ്രതിഷേധ സായാഹ്നം " ധർണ്ണ വടക്കാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുൻവശം നടന്നു. കെ. പി.എസ്. ടി.എ. സർവീസ് സഹകരണ സെൽ കോഡിനേറ്റർ ടി. ജി. റോയ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ല സെക്രട്ടറി പി. കെ. ശ്രീറാം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എസ്. സുഹൈർ, ജോബി ജോൺ, സംസ്ഥാന കൗൺസിലർ കെ. ജി. സുരേഷ് ബാബു, റവന്യൂ ജില്ല ജോയിൻ്റ് സെക്രട്ടറി ജി. ജിതേഷ് ബിനു ഉപജില്ല ട്രഷറർ എസ്. അരുൺ മാസ്റ്റർ എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍