ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആലത്തൂർ എം പി കെ. രാധാകൃഷൻ നിർവ്വഹിച്ചു.



മന്ത്രിയും, ചേലക്കര എം എൽ എ യുമായിരുന്ന കെ. രാധാകൃഷ്ണ‌ന്റെ 2021-22, 2022-23 വർഷത്തിലെ ആസ്‌തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച് ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരണം പൂർത്തിയാക്കിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് എം. പി. കെ. രാധാകൃഷ്ണ‌ൻ നിർവ്വഹിച്ചു. നിലവിലുണ്ടായിരുന്ന FHC കെട്ടിടം സ്ഥല പരിമിതി മൂലം പ്രവർത്തനം ബുദ്ധിമുട്ടിലായ അവസ്ഥയിലാണ് നവീകരണത്തിന് വേണ്ടി രണ്ട് ഘട്ടങ്ങളിലായി ഒരു കോടി രൂപ അനുവദിച്ചത്. ചേലക്കര എം.എൽ.എ യു.ആർ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. നഫീസ മുഖ്യാതിഥിയായി പങ്കെടുത്തു.

തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ടി.പി. ശ്രീദേവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഫ്ളമി ജോസ്, 

ഡി.പി.എം ഡോ: പി. സജീവ്‌കുമാർ, തൃശ്ശൂർ ആർദ്രം നോഡൽ ഓഫീസർ, ഡോ. ശ്രീജിത്ത് എച്ച്. ദാസ്, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം പി. സാബിറ, ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ജയരാജ്, 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജുമൈലത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. പി. മധു,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. സംഗീത,

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. പുഷ്‌പജ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുശീല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സെമീറ സിറാജ്,,

എം. പി. സുബിമോൾ, പി. എസ്. ലക്ഷ്മ‌ണൻ, നസീറ സുധീർ, കെ. സി. സന്ധ്യ, ദേശമംഗലം PHC മെഡിക്കൽ ഓഫീസർ ഡോ. സിനിത എന്നിവർ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍