പെരിങ്ങണ്ടൂർ : പോപ്പ് പോൾ മേഴ്‌സി ഹോം ആശാനിലയത്തിൽ നേന്ത്രവാഴ കൃഷി വിളവെടുപ്പ് നടത്തി.

കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് സി. ആർ. സന്തോഷ്‌ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പോപ്പ് പോൾ മേഴ്സി ഹോം 

ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ടിന്റെ നേതൃത്വത്തിൽ പോൾ മാഷിന്റെയും കുട്ടികളുടെയും വലിയ പരിശ്രമത്താലാണ് ഈ വാഴത്തോട്ടം ഫലസമൃദ്ധമായത്. 200 ൽ അധികം വാഴക്കുലകളാണ് തയ്യാറായിരിക്കുന്നത്. വൊക്കേഷണൽ പരിശീലനത്തിന്റെ ഭാഗമായാണ് വാഴകൃഷി ആരംഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പള്ളി, കൗൺസിലർ മധു അമ്പലപുരം, തോമസ് മാസ്റ്റർ, സിസ്റ്റർ ലില്ലി,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു .



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia