ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷം സെപ്റ്റംബർ 15ന് വൈക്കത്ത്: ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവ്വഹിക്കും.

 


വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോ ത്സവത്തിന്റെ വിപുലവും പ്രൗഢവുമായ സുവർണ്ണ ജുബിലി ആഘോഷങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. അതുല്യനായ സംഗീതഞ്ജൻ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ജന്‌മഗ്രാമമായ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിൽ കഴിഞ്ഞ ആഗസ്റ്റ് 17 ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മൂന്നാമത്തെ കേന്ദ്രം വൈക്കം ശ്രീമഹാദേവ ക്ഷേത്രസന്നിധിയാണ്. ചെമ്പൈ സ്വാമികളുടെ അനശ്വര സംഗീത സ്‌മൃതികൾ നിറഞ്ഞ് നിൽക്കുന്ന വൈക്കം ശ്രീ മഹാദേവ ക്ഷേത്രആഡിറ്റോറിയത്തിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ സംഗീതാർച്ചനയോടെ സുവർണ്ണ ജൂബിലി ആഘോഷപരിപാടികൾക്ക് തുടക്കമാവും. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം മനോജ് .ബി നായർ ഭദ്രദീപം തെളിയിക്കുന്നതോടെ സംഗീതാർച്ചനയ്ക്ക് ആരംഭമാകും. വൈകുന്നേരം 4.30 വരെ സംഗീതാർച്ചന തുടരും. വൈകുന്നേരം 5.00 മണിക്ക് സുവർണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവ്വഹിക്കും. ചടങ്ങിൽ സി.കെ. ആശ എം എൽ എ മുഖ്യാതിഥിയായും,

റവന്യൂ ദേവസ്വം വകുപ്പ് സെക്രട്ടറിയും

ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം. ജി. രാജമാണിക്കം ഐ എ എസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി. എസ്. പ്രശാന്ത് വിശിഷ്ട സാന്നിധ്യമായി ചടങ്ങിനെത്തും. ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ അദ്ധ്യക്ഷനാകും. വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ് ചടങ്ങിൽ സംഗീതാർച്ചന നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പ്രശസ്ത കലാനിരൂപകൻ വി. കലാധരൻ (മുൻ ഡപ്യൂട്ടി രജിസ്ട്രാർ ,കേരള കലാമണ്ഡലം) ചെമ്പൈ അനുസ്‌മരണ പ്രഭാഷണം നടത്തും. ഗിരിജ കുമാരി (വൈക്കം നഗരസഭ കൗൺസിലർ) ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്‌മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ. പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ. എസ്. ബാലഗോപാൽ എന്നിവരും കെ. അജിത്ത് എക്സ് എം എൽ എ (സ്വാഗത സംഘം കൺവീനർ ) ഉൾപ്പെടെയുള്ള സ്വാഗത സംഘം ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരാകും.

സ്വാഗത സംഘം ചെയർമാൻ കൂടിയായ ദേവസ്വം ഭരണസമിതി അംഗം മനോജ് ബി. നായർ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുൺകുമാർ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തും.


സംഗീതാർച്ചനയിൽ 120 പേർ

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതൽ വൈക്കം ശ്രീമഹാദേവ ക്ഷേത്രം സന്നിധിയിൽ നടക്കുന്ന സംഗീതാർച്ചനയിൽ 120 കലാകാരൻമാർ പങ്കെടുക്കും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ അപേക്ഷിച്ച 160 കലാകാരൻമാരിൽ നിന്ന് സ്വാഗത സംഘത്തിന് കീഴിലുള്ള സബ് കമ്മിറ്റി യോഗ്യരാണെന്ന് കണ്ടെത്തി തെരഞ്ഞെടുത്തവരാണിവർ. സംഗീത വിദ്യാർത്ഥികൾ മുതൽ സംഗീത വിദ്വാൻമാർ വരെ സംഗീതാരാധനയിൽ പങ്കു ചേരും.

മുതിർന്ന സംഗീതഞ്ജരെ ആദരിക്കും. വൈക്കം നിവാസികളും മുതിർന്ന കർണ്ണാടക സംഗീതഞ്ജരുമായ ലൈല രവീന്ദ്രൻ ( വായ്പ്പാട്ട്), പ്രൊഫ.ഗീത തങ്കം ( വായ്പ്പാട്ട്), വൈക്കം വാസുദേവൻ നായർ (മൃദംഗം), വൈക്കം രാജമ്മാൾ (വായ്പ്പാട്ട്) എന്നിവരെ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ആദരിക്കും.

സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളാനന്തരം പ്രശസ്‌ത കർണ്ണാടക സംഗീതഞ്ജ സംഗീതകലാനിധി കുമാരി എ. കന്യാകുമാരിയുടെ വയലിൻ കച്ചേരി അരങ്ങേറും, അർജുൻ ഗണേഷ് (മൃദംഗം), തൃപ്പുണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവർ പക്കമേളം ഒരുക്കും.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍