കെൽട്രോണിന്റെ ചരിത്രത്തിൽ തിളങ്ങുന്ന പുതിയൊരു അധ്യായം കൂടി : പി. രാജീവ്, വ്യവസായ വകുപ്പ് മന്ത്രി.
പോസ്റ്റിൻ്റെ പൂർണ്ണരൂപം.
ഇനിമുതൽ കെൽട്രോൺ കേരളത്തിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ഇനി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലും ലഭ്യമാകും. കൊച്ചിയിൽ നടന്ന ചടങ്ങിൽ വച്ച് സിംബാബ്‌വെ വ്യവസായ വാണിജ്യ സഹമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഈ മീറ്റിങ്ങിൽ വച്ചുതന്നെ പർച്ചേസ് ഓർഡർ കൈമാറുകയും ചെയ്തു.
നമ്മുടെ കോക്കോണിക്സ് ലാപ്ടോപ്പുകളുടെ വിതരണത്തിനും നിർമ്മാണത്തിനുമുള്ള പർച്ചേസ് ഓർഡർ സിംബാബ്‌വെ കമ്പനിയുമായ സിൻഡ്യയിൽ നിന്ന് ലഭിച്ചത് കെൽട്രോണിനെ സംബന്ധിച്ച് മികച്ച നേട്ടമാണ്. ആദ്യ ഘട്ടത്തിലെ ഈ സഹകരണത്തിന് പുറമെ ഭാവിയിൽ കെൽട്രോണിന്റെ മറ്റ് ഉൽപ്പന്നങ്ങളായ ട്രാഫിക് ലൈറ്റുകൾ, സോളാർ സംവിധാനങ്ങൾ, വിജ്ഞാന സേവനങ്ങൾ തുടങ്ങിയവയും സിംബാബ്‌വെയിൽ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ മന്ത്രിതലത്തിൽ സംസാരിച്ചിട്ടുണ്ട്.
ഇന്നത്തെ ധാരണ പ്രകാരം 3,000 ലാപ്ടോപ്പുകൾ കെൽട്രോൺ പ്രത്യേകമായി നിർമ്മിച്ചു നൽകും. സിംബാബ്‌വെയിൽ നൈപുണ്യ വികസന കേന്ദ്രവും നോളജ് ഷെയറിങ് സെന്റവും അസംബ്ലിങ് യൂണിറ്റും സ്ഥാപിക്കാനും കെൽട്രോൺ തയ്യാറാണ്. കെൽട്രോണിന്റെ സിംബാബ്‌വെയിലെ ലോഞ്ചിംഗ് ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക ക്ഷണവും മന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5




0 അഭിപ്രായങ്ങള്‍