ഷൊർണ്ണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ ഷൊർണ്ണൂർ ജംഗ്ഷൻ–നിലമ്പൂർ റോഡ് മെമു ട്രെയിൻ യാത്രയ്ക്ക് തുടക്കമായി.
ഈ പുതിയ സർവീസിനൊപ്പം, ഷൊർണ്ണൂർ സെക്ഷനിൽ വൻ പുരോഗതികളും നടപ്പിലാക്കി—ഷൊർണ്ണൂർ ജംഗ്ഷൻ, അങ്ങാടിപ്പുറം, നിലമ്പൂർ റോഡ് സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിക്കപ്പെടുന്നു. കുളുക്കല്ലൂർ, മേലാറ്റൂർ എന്നീ രണ്ടു പുതിയ ക്രോസിംഗ് സ്റ്റേഷനുകളുടെ സ്ഥാപനം, 23 കോച്ചുള്ള ട്രെയിനുകൾ കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമത വർധിപ്പിക്കും.
കോട്ടയം–നിലമ്പൂർ റോഡ് എക്സ്പ്രസിൽ കോച്ചുകളുടെ വർധന നടപ്പാക്കി. അതേ ട്രെയിനിന് പട്ടിക്കാട്, കുളുക്കല്ലൂർ, മേലാറ്റൂർ സ്റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. ഷൊർണ്ണൂർ ജംഗ്ഷനിലെ പ്ലാറ്റ്ഫോം ദൈർഘ്യം കൂട്ടുകയും, യാത്രക്കാരുടെ സൗകര്യത്തിനായി ലിഫ്റ്റുകളും ഒരുക്കുകയും ചെയ്തതായി പത്രക്കുറിപ്പിൽ പറയുന്നു.
0 അഭിപ്രായങ്ങള്‍