വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരാറുള്ള നീന്തൽ പരിശീലന പരിപാടിയുടെ ഭാഗമായി ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് "ജലയാനം 21 ഓണം നീന്തൽ പരിശീലനം" എന്ന പേരിൽ അകമല പൊതുകുളത്തിൽ ആഗസ്റ്റ് 30 ന് ഉച്ചതിരിഞ്ഞ് 3 മണി മുതൽ ആരംഭിക്കുന്നു. ജലയാനം സംഘാടക സമിതി ചെയർമാൻ പി. എൻ. ഗോകുലൻ ഉദ്ഘാടനം ചെയ്യും. മുപ്പത് വർഷത്തെ പരിശീലന പാരമ്പര്യമുള്ള തൃശ്ശൂർ ജില്ല അക്വാട്ടിക്ക് അസ്സോസിയേഷൻ വൈ: പ്രസിഡണ്ട് എം. വി. ജയപ്രകാശിന്റെ
നേതൃത്വത്തിൽ 7 ദിവസമായിരിക്കും പരിശീലനം നടക്കുക. 25 പേർക്കു മാത്രമേ പ്രവേശനം സാദ്ധ്യമാകുകയുള്ളു എന്ന് പ്രസിഡണ്ട് സുഭാഷ് പുഴയ്ക്കൽ, സെക്രട്ടറി കെ. മണികണ്ഠൻ എന്നിവർ അറിയിച്ചു.
രജിസ്ട്രേഷൻ ചെയ്യുന്നതിന് ബന്ധപ്പെടുക : 9446541682
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍