ചാലക്കുടി : ചാലക്കുടി ചൗക്ക കെന്റ്സ് ഗാർഡൻ റോഡിലൂടെ നടന്നു പോവുകയായിരുന്ന ചാലക്കുടി ചൗക്ക കെന്റ്സ് ഗാർഡൻ സ്വദേശി കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ ഷിയാസിനെ ഇന്നോവ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ചാലക്കുടി ചൗക്ക കെന്റ്സ് ഗാർഡൻ സ്വദേശി കാഞ്ഞിരപ്പള്ളിക്കാരൻ വീട്ടിൽ ഫാസിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ഉപയോഗിച്ച ഇന്നോവ കാർ പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കുടുംബ വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഷിയാസ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂറോ ഐ.സി.യു. വിൽ ചികിത്സയിലാണ്. ഫാസിലും ഷിയാസും അയൽവാസികളാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍