നിയമപ്രശ്നങ്ങളെത്തുടർന്ന് തടസപ്പെട്ട തേർഡ് ഗ്രേഡ് ഓവർസിയർ നിയമനത്തിലാണ് കോടതിവിധിക്ക് തൊട്ടുപിന്നാലെ ശേഷിക്കുന്ന ഒഴിവുകൾ കൂടി പി എസ് സിക്ക് സർക്കാർ റിപ്പോർട്ട് ചെയ്തത്. ഇതോടെ സമീപകാലത്തെ ഏറ്റവും വലിയ തേർഡ് ഗ്രേഡ് ഓവർസിയർ നിയമനത്തിനാണു വഴിതുറന്നിരിക്കുന്നത്. മറ്റെല്ലാ പദ്ധതികൾക്കുമൊപ്പം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമനം ഒരുക്കുന്നതിലും പ്രധാന ശ്രദ്ധ ചെലുത്താൻ പ്രത്യേക നിർദേശം നൽകിയിട്ടുള്ളതായി മന്ത്രി അറിയിച്ചു. അധികയോഗ്യത അയോഗ്യതയാണോ എന്നത് സംബന്ധിച്ച നിയമപ്രശ്നങ്ങളെത്തുടർന്ന് 2024 മെയ് 13 മുതൽ തേർഡ് ഗ്രേഡ് ഓവർസിയർമാരുടെ നിയമനം നടന്നിരുന്നില്ല. നിയമപ്രശ്നങ്ങൾ അവസാനിച്ചതിന് തൊട്ടടുത്ത ദിവസമാണ് സർക്കാർ ശേഷിക്കുന്ന ഒഴിവുകൾ കൂടി പി എസ് സിക്ക് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ 261 ആയി. കാസർഗോഡ് ജില്ലയിൽ 19, കണ്ണൂർ 14, കോഴിക്കോട് 7, വയനാട് 5, മലപ്പുറം 38, പാലക്കാട് 37, തൃശൂർ 33, എറണാകുളം 29, ഇടുക്കി 31, കോട്ടയം 28, ആലപ്പുഴ 11, പത്തനംതിട്ട 9 ഒഴിവുകളാണ് നിലവിലുള്ളത്. സംസ്ഥാനതലത്തിലാണ് നിയമനം നടക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍