വികസന പാതയിൽ കൈപിടിച്ച് കിഫ്ബി.
കിഫ്ബിയിലൂടെ സംസ്ഥാനത്തൊട്ടാകെ നടപ്പിൽ വരുത്തിയ പുരോഗമനപ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തുകയാണ് സിപിഐ എം പാർട്ടി ഔദോഗിക ഫേസ് ബുക്ക് പേജിലൂടെ...
പോസ്റ്റിന്റെ പൂർണ്ണരൂപം.👇
സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിൽ നിർണ്ണായകമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഉണ്ടായത്. ബജറ്റിന് പുറത്തുനിന്ന് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സർക്കാരിനെ സഹായിച്ചുകൊണ്ട്, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, ഐ. ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷൻ, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിക്കഴിഞ്ഞു. ഇത്തരത്തിൽ 69,941 കോടി രൂപയുടെ 1173 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും 20,000 കോടി രൂപയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെടുത്തി ഏഴ് സ്ഥലമേറ്റെടുപ്പ് പദ്ധതികൾക്കുമാണ് കിഫ്ബി ധനാനുമതി നൽകിയിട്ടുള്ളത്. ഇതിൽതന്നെ പൊതുമരാമത്ത് വകുപ്പിന്റെ 516 പ്രോജക്ടുകളാണുള്ളത്.
1999ൽ രൂപീകൃതമായ കിഫ്ബി, സംസ്ഥാനത്തിന്റെ നിർണായക വികസന അടിത്തറയാകുന്നത് 2016ലാണ്. 5 വർഷം കൊണ്ട് 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടങ്ങിയ കിഫ്ബി, 2025 ജൂൺ 29 വരെയുള്ള കണക്ക് അനുസരിച്ച് 89,941 കോടി രൂപയുടെ 1173 പദ്ധതികൾക്കാണ് ഇതുവരെ ധനാനുമതി നൽകിയത്.
അംഗീകാരം നൽകിയ പദ്ധതികളിൽ 19,787 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കാൻ കിഫ്ബിയ്ക്ക് സാധിച്ചിട്ടുണ്ട്. 2025 ഡിസംബറിനകം 12,500 കോടി രൂപയുടെ പദ്ധതികൾ കൂടി പൂർത്തീകരിക്കുവാനും കിഫ്ബി ലക്ഷ്യമിടുന്നു. അതോടെ ഏകദേശം 32,000 കോടി രൂപയുടെ പദ്ധതി പൂർത്തീകരണം കിഫ്ബി മുഖേന സാധ്യമാകും. മുൻപ് ഇത്തരം വമ്പൻ പ്രോജക്ടുകൾ ഏറ്റെടുത്തിട്ടുള്ള അനുഭവം നമുക്ക് ഇല്ലാത്തതുകൊണ്ട് ചില പ്രോജക്ടുകളിൽ കാലതാമസം പരിഹരിക്കാൻ പ്രോജക്ടുകൾ നടത്തിപ്പിനായുള്ള എസ്.പി.വി (പദ്ധതി നിർവഹണ ഏജൻസി - Special Purpose Vehicle) കളെ ശക്തിപ്പെടുത്തും.
ഭാവിയിലെ രണ്ടു ദശാബ്ദത്തെയെങ്കിലും വർഷംതോറുമുള്ള വരുമാനവും (സർക്കാരിന്റെ നികുതി വിഹിതവും ആദായദാന പ്രോജക്ടുകളുടെ തിരിച്ചടവും) ബാധ്യതകളും (വായ്പകളുടെ തിരിച്ചടവും കരാറുകാരുടെ ബില്ലുകൾക്കു നൽകാനുള്ള തുകയും) നിരന്തരം താരതമ്യപ്പെടുത്തികൊണ്ടാണ് കിഫ്ബി പ്രോജക്ടുകൾ അനുവദിക്കുന്നത്. ഒരുവർഷംപോലും ബാധ്യതകൾ വരുമാനത്തേക്കാൾ അധികരിക്കില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്.
1156 പദ്ധതികളിൽ 22,767 കോടി രൂപയുടെ പദ്ധതികൾ വരുമാനദായക പദ്ധതികളിൽ ഉൾപ്പെടുന്നവയാണ്. സർക്കാരിൽനിന്നും നിയമപ്രകാരം ലഭിക്കുന്ന ആന്വിറ്റി വിഹിതത്തിനു (വാഹന നികുതിയുടെ വിഹിതവും പെട്രോളിയം സെസ്സും) പുറമെ ധനവിപണിയിൽനിന്നും വിവിധ മാർഗ്ഗങ്ങളിലൂടെ ധനസമാഹരണം നടത്തിയാണ് കിഫ്ബി പ്രവർത്തനങ്ങൾ നടത്തിവരുന്നത്. വരുമാനദായകമായ പദ്ധതികളിൽ നിന്നും തിരിച്ചടവായി ഇതിനകം 2000 കോടിയിലധികം രൂപ കിഫ്ബിയ്ക്ക് ലഭിച്ചിട്ടുണ്ട്. വരുമാനത്തിന്റെ നിശ്ചിത പങ്ക് വർഷം തോറും കിഫ്ബിക്ക് സർക്കാർ വിഹിതമായി നൽകിയും, കിഫ്ബി തനതായി വിഭവസമാഹരണം നടത്തിയും പശ്ചാത്തല സൗകര്യ വികസനം ദ്രുതഗതിയിൽ സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് കേരളം കൈവരിച്ചത്.
ധനകാര്യസ്ഥാപനമെന്ന നിലയിൽ കിഫ്ബിയുടെ ധനസമാഹരണ പ്രവർത്തനങ്ങളും നിക്ഷേപങ്ങളും പദ്ധതികളുടെ പുരോഗതിയും പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഫണ്ട് ട്രസ്റ്റീ & അഡൈസറി കമ്മീഷനും (FTAC) പ്രവർത്തിക്കുന്നുണ്ട്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍