കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയായ വടശ്ശേരി വീട്ടിൽ അരുണരാജന്റെ ഉടമസ്ഥതയിലുള്ള ഉഴവത്തകടവിലുള്ള വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന പെട്ടിഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയതിന് ചാലക്കുടി പരിയാരം മുനിപ്പാറ സ്വദേശി കിഴക്കുതല വീട്ടിൽ ബ്ലാക്ക്മാൻ എന്നറിയപ്പെടുന്ന നസീറിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച പെട്ടി ഓട്ടോറിക്ഷ പൊളിച്ച് വിൽക്കുന്നതിനായി തമിഴ്നാട്ടിലേക്ക് കൊണ്ട്പോകവെ പാലക്കാട് സൗത്ത് പോലീസ് പിടികൂടുകയും തുടർന്ന് കൊടുങ്ങല്ലൂർ പോലീസിന് കൈമാറുകയുമായിരുന്നു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍