KSRTC ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 195.41 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി.

 

സംസ്ഥാന അതിർത്തിയായ വയനാട് പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ ഗുണ്ടൽപേട്ടിൽ നിന്നും സുൽത്താൻബത്തേരിക്ക് വരികയായിരുന്ന KSRTC ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 195.41 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. പയ്യന്നൂർ അറവൻഞ്ചാൽ സ്വദേശി നിധിൻ പി. മോനച്ചൻ (27 വയസ്) എന്നയാളാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ യുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. 


പരിശോധനാ സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വി. കെ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി, പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി,

അനീഷ് എ. എസ്, വിനോദ് പി. ആർ, പ്രകാശൻ കെ. വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ് എം. റ്റി, നിഷാദ് വി. ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍