അന്തരിച്ച സിപിഐ (എം) നേതാവ് കെ. ഇ. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു.

 


ഓട്ടുപാറ: ദീർഘകാലം ഓട്ടുപാറയിലെ സിപിഐ (എം) നേതാവും, കർഷക തൊഴിലാളി നേതാവുമായിരുന്ന കെ ഇ. ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. തലപ്പിള്ളി താലൂക്ക് സർക്കിൾ കോപ്പറേറ്റീവ് യൂണിയൻ ചെയർമാനും വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എൻ. കെ. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ, സിപിഐ ജില്ലാ കൗൺസിൽ അംഗം എം. ആർ. സോമനാരായണൻ, നഗരസഭ കൗൺസിലർ എസ് എ എ ആസാദ്, സിപിഐ (എം) ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി മിനി അരവിന്ദൻ, സിപിഐ മണ്ഡലം സെക്രട്ടറി എം. യു. കബീർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ, ആക്ട്സ് പ്രസിഡന്റ് വി. വി. ഫ്രാൻസിസ്, എം. എ. വേലായുധൻ, സി. വി. പൗലോസ്, എം. എസ്. അബ്ദുൾ റസാഖ്, കെ. കെ. അബൂബക്കർ, നഗരസഭ കൗൺസിലർമാരായ കെ. യു. പ്രദീപ്, എ. ഡി. അജി എന്നിവരും പങ്കെടുത്ത് സംസാരിച്ചു. സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗം കെ. പി. മദനൻ സ്വാഗതവും, സിപിഐ (എം) ഏരിയ കമ്മിറ്റി അംഗവും ഓട്ടുപാറ ലോക്കൽ സെക്രട്ടറിയുമായ എം. ജെ. ബിനോയ് നന്ദിയും പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍