1703 ഒഴിവുകൾ 1703 കുടുംബങ്ങൾ.. നല്ല വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻ മത്സരിക്കണമെന്ന സോഷ്യൽ മീഡിയയിലെ കുറിപ്പ് വൈറൽ.












ജൂലൈ 31 ന് അവസാനിച്ച LD Clerk റാങ്ക് ലിസ്റ്റിൽ ജൂലൈ മാസം മാത്രം വിവിധ സർക്കാർ വകുപ്പുകൾ PSC ക്ക്‌ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം 1703. ഒറ്റ മാസം കൊണ്ടാണ് ഇത്രയും ഒഴിവുകൾ. അതിൽ തന്നെ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, മലപ്പുറം എന്നീ ജില്ലകളിൽ വകുപ്പുകൾ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ഇന്നിയും PSC സൈറ്റിൽ വരാനുണ്ട്. അതും കൂടി ചേരുമ്പോൾ ജൂലൈ മാസം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ എണ്ണം 1800 കടക്കും.

സർക്കാരിന്റെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി എല്ലാ വകുപ്പ് മേധാവികൾക്കും അതാത് വകുപ്പുകളിൽ വരുന്ന എല്ലാ ക്ലാർക്ക് ഒഴിവുകളും ജൂലൈ മുപ്പത്തി ഒന്നിന് മുൻപ് PSC ക്ക്‌ റിപ്പോർട്ട് ചെയ്യണം എന്ന് ഉത്തരവ് നൽകിയിരുന്നു. അത് നടപ്പാക്കുന്നു എന്ന് കൃത്യമായി വകുപ്പ് മന്ത്രിമാർ ഉറപ്പാക്കുകയും ചെയ്തു.

പതിവു പോലെ ഒന്നോ രണ്ടോ പത്രങ്ങളിൽ ചെറിയ വാർത്ത മാത്രമായി ഈ വിഷയം ഒതുങ്ങി. 


തദ്ദേശ സ്വയംഭരണ വകുപ്പിൽ 261 തേഡ്ഗ്രെഡ് ഓവർസിയർമാരുടെ ഒഴിവുകളിൽ നിയമനം നടക്കുക ആണെന്ന MB Rajesh ന്റെ ഇന്ന് രാവിലത്തെ പോസ്റ്റ് ഇതു വരെ വെറും 350 ൽ താഴെ പേരാണ് കണ്ടത്..

ഇതുകൂടെ ആയപ്പോഴാണ് ഇത്തരം വാർത്തകളുടെ പ്രചരണം നമ്മൾ ഓരോരുത്തരും ഏറ്റെടുക്കണമെന്നും, അത്തരത്തിൽ

നമ്മൾ ഓരോരുത്തരും സ്വയം മീഡിയ ആവുകയും ചെയ്യണമെന്ന പോസ്റ്റ് വൈറൽ ആയത്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍