2025 ഓഗസ്റ്റ് 8 മുതൽ 11 വരെ യുഎഇ യിൽ വെച്ച് നടന്ന ഏഷ്യൻ യോഗ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ വടക്കാഞ്ചേരി മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി സി വി അർജുനെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി മുഹമ്മദ് ബഷീറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുമോദിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത്, പിടിഎ പ്രസിഡണ്ട് സി ആർ നിഷാദ് , മദർ പിടിഎ പ്രസിഡണ്ട് സജിനി ജിപ്സൺ, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഭാരവാഹികളായ സതീഷ്കുമാർ, അജിത്കുമാർ മല്ലയ്യ , വി വി ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി റെയ്ച്ചൽ പോൾ, വി. എൻ സവിത എന്നിവർ ആശംസകൾ അറിയിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എ എം സീമ കൃതജ്ഞത രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍