വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലവും പ്രൗഢവുമായ സുവർണ്ണജൂബിലി ആഘോഷങ്ങൾ സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലായി നടത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചിരിക്കുകയാണ്. ചെമ്പൈ അനുസ്മരണ പ്രഭാഷണം, സംഗീത സെമിനാറുകൾ, ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യർക്കും, ചെമ്പൈ സംഗീതോത്സവത്തിൽ ദീർഘ നാളുകളായി പ്രവർത്തിക്കുന്ന മുതിർന്ന കർണ്ണാടകസംഗീതജ്ഞർക്കുമുള്ള ആദരം, ചെമ്പൈയുടെ ജീവചരിത്രഗ്രന്ഥമായ "ചെമ്പൈ സംഗീതവും ജീവിതവും സുവർണ്ണ ജൂബിലി പതിപ്പ് പ്രകാശനം, സുവർണ്ണജൂബിലി സ്‌മാരക തപാൽ സ്റ്റാമ്പ്, തപാൽ കവർ പ്രകാശനം എന്നിവ ഉൾപ്പെടെയുള്ള പരിപാടികൾ സുവർണ്ണജൂബിലിയുടെ ഭാഗമായി ഉണ്ടാകും. ചെമ്പൈ സ്വാമികളുടെ അനശ്വര സംഗീത സ്‌മൃതികൾ തങ്ങി നിൽക്കുന്ന ഗുരുവായൂർ ക്ഷേത്രം, കോഴിക്കോട് തളി ക്ഷേത്രം, തൃശ്ശൂർ സംഗീത നാടക അക്കാദമി റിജിയണൽ തീയറ്റർ, വൈക്കം ശ്രീമഹാദേവക്ഷേത്രം, തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ഹാൾ എന്നിവിടങ്ങളിലാണ് സുവർണ്ണജൂബിലി ആഘോഷം.
ചെമ്പൈ സംഗീതോത്സവ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ജൻമനാടായ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിൽ 2025 ആഗസ്റ്റ് 17 (1201 ചിങ്ങം ഒന്ന്) ഞായറാഴ്ച വൈകീട്ട് 5 മണിക്ക് നടക്കും. വൈകിട്ട് 4.30ന് ചെമ്പൈ സ്മൃതി മന്ദിരം, ചെമ്പൈ മണ്ഡപം എന്നിവിടങ്ങളിൽ പുഷപാർച്ചനയോടെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്ക മാവും. ദേവസ്വം മന്ത്രി വി. എൻ. വാസവൻ സുവർണ്ണജൂബിലി ആഘോഷ ങ്ങളുടെ ഉദ്‌ഘാടനം നിർവ്വഹിക്കും. സുവർണ്ണജൂബിലി ലോഗോ അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുൺകുമാറിന് നൽകി മന്ത്രി വി. എൻ. വാസവൻ പ്രകാശനം ചെയ്യും. ദേവസ്വം ചെയർമാൻ: ഡോ. വി. കെ. വിജയൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെ. രാധാകൃഷ്‌ണൻ, എം.പി. വിശിഷ്‌ടാതിഥിയായി പങ്കെടുക്കും. സുവർണ്ണജൂബിലി സ്‌മാരക തപാൽ സ്റ്റാമ്പ്, തപാൽ കവർ എന്നിവയുടെ പ്രകാശനം കെ. രാധകൃഷ്ണൻ എം.പി. നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി പി. പി. സുമോദ്. എംഎൽഎ പങ്കെടുക്കും. 'ചെമ്പൈ സംഗീതവും ജീവിതവും' എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ സുവർണ്ണജൂബിലി പതിപ്പ് അദ്ദേഹം പ്രകാശനം ചെയ്യും. ചെമ്പൈ സുരേഷ് പുസ്‌തകം ഏറ്റുവാങ്ങും. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യയായ സുകുമാരി നരേന്ദ്രമേനോൻ, മൃദംഗവിദ്വാൻ കുഴൽമന്ദംരാമകൃഷ്‌ണൻ, പി. എൻ. സുബ്ബരാമൻ (സെക്രട്ടറി ഫൈൻ ആർട്ട്സ് സൊസൈറ്റി, പാലക്കാട്), വിമൽ (ലോഗോ രൂപകൽപ്പന ചെയ്‌ത കലാകാരൻ) എന്നിവരെ ചടങ്ങിൽ ആദരിക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ചെമ്പൈ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ പി. കെ. ദേവദാസ് (പ്രസിഡൻ്റ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്), ആർ. അഭിലാഷ് (ജില്ലാ പഞ്ചായത്ത് അംഗം), എ. സതീഷ് (പ്രസിഡൻ്റ്, കോട്ടായി ഗ്രാമപഞ്ചായത്ത്), കുഞ്ഞിലക്ഷ്‌മി (ബ്ലോക്ക് പഞ്ചായത്ത് അംഗം), ഗീത. എസ് (ഗ്രാമ പഞ്ചായത്ത് അംഗം), ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്‌മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാട്, കെ. പി. വിശ്വനാഥൻ, മനോജ് ബി. നായർ, ടി. ആർ. അജയൻ (പ്രസിഡന്റ്, സ്വരലയ പാലക്കാട്) ഡോ. സദനം ഹരികുമാർ (വൈസ് ചെയർമാൻ, സ്വാഗത സംഘം), ഗായത്രി തമ്പാൻ (ചെമ്പൈ ശിഷ്യ), പി. ടി. നരേന്ദ്രമേനോൻ, സൈനുദ്ദീൻ പത്തിരി പാല എന്നിവർ ആശംസകൾ നേരും. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി. മനോജ് സ്വാഗതവും, കീഴത്തൂർ മുരുകൻ (ചെയർമാൻ, സ്വാഗത സംഘം) നന്ദിയും രേഖപ്പെടുത്തും.
സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനു ശേഷം പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ സംഗീതകലാനിധി ടി.എം. കൃഷ്ണയുടെ കച്ചേരി ഉണ്ടാവും. പക്കമേളം ഒരുക്കുന്നവർ:- ഡോ.തിരുവനന്തപുരം എൻ സമ്പത്ത് (വയലിൻ), ഹരിനാരായണൻ (മൃദംഗം), തിരുവനന്തപുരം ആർ.രാജേഷ് (ഘടം).
സെമിനാർ
ചെമ്പൈ സംഗീതോത്സവ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പാലക്കാട് ഗവൺമെന്റ് ചെമ്പൈ സ്മാരക സംഗീത കോളേജിൽ ആഗസ്റ്റ് 19 ചൊവ്വാഴ്‌ച രാവിലെ 10 മണി മുതൽ സെമിനാർ നടത്തും. ചെമ്പൈ സംഗീത കോളേജ് പ്രിൻസിപ്പാൾ തൊടുപുഴ മനോജ്‌കുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ഡോ.ജോർജ്ജ്.എസ്.പോൾ പ്രബന്ധം അവതരിപ്പിക്കും. ദേവസ്വം ഭരണ സമിതി അംഗം സി. മനോജ് സ്വാഗതം ആശംസിക്കും. ഡോ. പ്രശാന്ത് കൃഷ്‌ണൻ സെമിനാറിൽ മോഡറേറ്ററാകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍