ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി (കെഎസ്‌എസിഎസ്), റെഡ് റിബൺ ക്ലബ് (ആർആർസി) എന്നിവയുമായി സഹകരിച്ച് സ്റ്റേറ്റ് NSS ഏകദിന ട്രെയിനിങ് പ്രോഗ്രാമായ 'യുവ ജാഗരൺ' ക്രൈസ്റ്റ് കോളേജിൽ വിജയകരമായി നടത്തി. യുവജാഗരൻ പദ്ധതിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ജില്ലയിൽ നടപ്പാക്കുന്നത്. ലഹരി ഉപയോഗം കൂടുമ്പോൾ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ പൊതുയി ടങ്ങളിൽ ജാഗ്രതയുണ്ടാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. NSS ഗുരുവായൂർ ക്ളസറ്റർ കൺവീനർ ഡോ. സുഭാഷ് മാത്യു സ്വാഗതം നൽകി. സംസ്ഥാന എൻ എസ്സ് എസ്സ് ഓഫീസർ ഡോ. അൻസാർ ആർ. എൻ ഉദ്ഘാടനം ചെയ്തു. ഫാ. വിൻസെന്റ് നീലങ്കാവിൽ അധ്യക്ഷനായി. ആദ്യ സെഷന് പ്രശസ്ത എൻഎസ്‌എസ് മാസ്റ്റർ ട്രെയിനറും, സാമൂഹിക പ്രവർത്തകനുമായ ബ്രഹ്മനായഗം മഹാദേവൻ നേതൃത്വം നൽകി. KSACSന്റെ ജോയിന്റ് ഡയറക്ടർ ആയ രശ്മി മാധവൻ രണ്ടാമത്തെ സെഷൻ എടുക്കുകയും ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍