പാലക്കാട് മഞ്ഞലൂർ ഒറവംപാടം സ്വദേശിയായ വെട്ടുകാട് വീട്ടിൽ രമേഷ് (33) ആണ് പിടിയിൽ ആയത്. തൃശൂർ എംജി റോഡിനു സമീപത്തുള്ള ഷോപ്പിൽ നിന്നും
40000 രൂപയുടെ സിഗററ്റ് പാക്കറ്റുകൾ അടങ്ങുന്ന ബൻഡിലുകളും, 1000 രൂപയുടെ ചില്ലറയും മോഷണം പോവുകയായിരുന്നു.
തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എം. ഹരീന്ദ്രൻ മൊഴി രേഖപ്പെടുത്തി. തുടർന്നുള്ള അന്വേഷണത്തിൽ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ രൂപസാദൃശ്യം വ്യക്തമാവുകയും, ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നതിനിടെ പ്രതിയുടെ രൂപ സാദൃശ്യമുള്ള ഒരാള്‍ തൃശൂര്‍ വടക്കെ ബസ്സ് സ്റ്റാന്‍ഡിന് സമീപത്തുള്ള ബാറിനു സമീപം നിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍