ഭാരതീയ മസ്‌ദൂർ സംഘം (BMS) വടക്കാഞ്ചേരി നഗരസഭ സമ്മേളനം 2026 മെയ് 17നു ഉച്ചതിരിഞ്ഞ് 3 മണിക്ക് ബി. എം. എസ്. മേഖല കാര്യാലയത്തിൽ വെച്ചു ബി. എം. എസ്. തൃശ്ശൂർ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. പി. എൽ. സുന്ദരഗണേശൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബി. എം. എസ്. ജില്ലാ ട്രഷറര്‍ വിപിൻ മംഗലം മുഖ്യപ്രഭാഷണം നടത്തി.
ബി. എം. എസ്. മേഖല പ്രസിഡന്റ് കെ. എം. റെജി, വൈസ് പ്രസിഡന്റുമാരായ എ. ആർ. ഭരതൻ, എം. ജയപ്രകാശ്, പി. കെ. രാധാകൃഷ്ണൻ, മേഖല ജോയിന്റ് സെക്രട്ടറി എം. കെ. സോമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പ്രസിഡന്റ്: വിദ്യാസാഗർ കുമ്പളങ്ങാട്, സെക്രട്ടറി: പി. എൽ സുന്ദരഗണേശൻ, ട്രഷറര്‍: രഘു അകമല, വൈസ് പ്രസിഡന്റുമാർ: കെ. എ. രാജു, രമ്യ കണ്ണൻ, ജോയിന്റ് സെക്രട്ടറിമാർ: സന്തോഷ് കെ., പി. ശ്രീലക്ഷ്മി.
0 അഭിപ്രായങ്ങള്‍