ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടതിലുള്ള സന്തോഷമറിയിച്ച് കേക്കുമായി എത്തിയ ക്രൈസ്തവ സഭാ പ്രതിനിധികളുമായി ഏറെ സമയം ചെലവഴിച്ചു: രാജീവ് ചന്ദ്രശേഖർ.



പോസ്റ്റിന്റെ പൂർണരൂപം

വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ പ്രതിനിധികളാണ് മാരാർജി ഭവനിൽ എത്തിയത്. ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അവരെ അറിയിച്ചു.


ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (CSI), ലെഫ്റ്റനൻ്റ് കേണൽ സാജു ദാനിയൽ, ലെഫ്റ്റനൻ്റ് കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി), ഡെന്നിസ് ജേക്കബ് (K.M.F പെന്തകോസ്ത് ചർച്ച്), റവ. BT വറുഗീസ്, റവ. യേശു ദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടിയെന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട്. ലോകത്തെവിടെയും പ്രതിസന്ധിയിൽപ്പെടുന്ന മലയാളികൾക്ക് ജാതിമതരാഷ്ട്രീയഭേദമെന്യേ സഹായഹസ്തവുമായി ഇനിയും ബിജെപിയുണ്ടാകും.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍