ജില്ലയിലെ വിവിധ മേഖലയിൽ ഉള്ളവർക്ക് കലക്‌ടറുമായി സംവദിക്കുന്നതിനായി നടത്തുന്ന " മുഖാമുഖം മീറ്റ് യുവർ കളക്ടർ " പരിപാടിയുടെ 45-ാം അദ്ധ്യായത്തിന്റെ ഭാഗമായി ഓഗസ്റ്റ് 20 ന് സെന്റ്റ് അലോഷ്യസ്സ് കോളേജിലെ ഇക്കണോമിക്സ് ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി സംവദിച്ചു.
എല്ലാവരെയും പരിചയപ്പെട്ടു. "മഴ അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ എങ്ങനെ വെയിൽ ആകുന്നു ?" എന്നു ആദ്യത്തെ ചോദ്യം ചോദിച്ചതും എല്ലാവരും ചിരിച്ചു. പിന്നീട് കുട്ടികളുമായി മഴ അവധിയെകുറിച്ചും, കോളേജ് പഠനകാലം,
പാലിയേക്കര ടോൾ വിഷയം, സിവിൽ സർവീസ് എക്സാം, തൃശ്ശൂർ പൂരം, ആരോഗ്യസംരക്ഷണം എന്നിവയെല്ലാം പറ്റി സംസാരിച്ചു. അവരുടെ കോളേജിലേക്ക് ക്ഷണിച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ മടങ്ങിയത്. ആദിവാസി ഉന്നതികളിലെ വിദ്യാർത്ഥികളിൽ കരിയർ കൗൺസിലിങ്, മെന്റർഷിപ്പ് എന്നിവ നൽകാൻ സന്നദ്ധ അറിയിക്കുകയുണ്ടായി വിദ്യാർത്ഥികൾ.
ഡോ. ജിൻസ് വർക്കി, ഡോ ഉമൈബൻ എം എം, ഫിജി റാഫൽ എന്നിവർ കുട്ടികളെ അനുഗമിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍