വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ പി. എൻ സുരേന്ദ്രൻ ജ്വാലയുടെ പ്രകാശന കർമ്മം നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരിയും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന രേഖ തോപ്പിൽ ജ്വാലയുടെ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിവിഷൻ കൗൺസിലർ ഷീല .എസ് കൃഷ്ണ ഡിവിഷൻ കൗൺസിലർ വിജേഷ്, പി ടി എ പ്രസിഡന്റ് ആഷിത, ഒഎസ്എ പ്രസിഡന്റ് ബാബുരാജൻ കിഴക്കേടത്ത്, ഹെഡ്മിസ്ട്രസ് ഗിനിത ഗില്‍ബർട്ട് സ്മരണിക എഡിറ്റർ ബിന്ദു എന്നിവർ സംസാരിച്ചു. പൂർവ്വ അധ്യാപകർ, പിടിഎ കമ്മിറ്റി അംഗങ്ങൾ, ഒഎസ്എ കമ്മിറ്റി അംഗങ്ങൾ, വനംവകുപ്പ് പ്രതിനിധികൾ, സ്ഥലത്തെ പ്രധാന വ്യക്തികൾ എന്നിവർ ജ്വാലയുടെ പ്രകാശന കർമ്മത്തിന് സാക്ഷ്യം വഹിക്കുകയും പതിപ്പുകൾ ഏറ്റുവാങ്ങുകയും ചെയ്തു. സ്കൂൾ ചരിത്രം, കടന്നുവന്ന വഴികൾ, പൂർവ്വ അധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾ നൂറാം വർഷത്തിൽ വിദ്യാലയത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ അധ്യാപകർ എന്നിവരുടെ രചനകൾ, വിദ്യാലയത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ 100 ദിന പരിപാടികളെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും എന്നിവയെല്ലാം ഉൾപ്പെട്ട സ്മരണിക -ജ്വാല ഒരു ചരിത്രപുസ്തകമായി മാറട്ടെ എന്ന് ഡിവിഷൻ കൗൺസിലർ ഷീല എസ് കൃഷ്ണ ആശംസിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍