മൂല്യങ്ങളില്‍ ഉറച്ചുനിന്ന് സാംസ്‌കാരിക പ്രവര്‍ത്തനം നടത്തിയ ആളായിരുന്നു ആര്‍. ഐ. ഷംസുദ്ദീനെന്ന് മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു.

മൂല്യങ്ങളില്‍ ഉറച്ചുനിന്ന് സാംസ്‌കാരിക പ്രവര്‍ത്തനം നടത്തിയ ആളായിരുന്നു ആര്‍. ഐ. ഷംസുദ്ദീനെന്ന് മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. 

തൃശൂർ : അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ എട്ടാമത് സ്മൃതി പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാരങ്ങള്‍ നല്‍കുന്നതില്‍ അങ്കണം ഷംസുദ്ദീന്‍ പുലര്‍ത്തിയ നിഷ്പക്ഷതയും, നീതിയും വേറിട്ടുനിന്നുവെന്നും തേറമ്പില്‍ പറഞ്ഞു. ഡോ. പി. സരസ്വതി അധ്യക്ഷത വഹിച്ചു. ഡോ. പി. വി കൃഷ്ണന്‍ നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം അനുസ്മരണ പ്രഭാഷണം നടത്തി. കവിയും ബാലസാഹിത്യകാരനുമായ പി.കെ. ഗോപി വിശിഷ്ടസാഹിതീസേവാ പുരസ്‌കാരം ഏറ്റുവാങ്ങി. ഡോ. കെ. ശ്രീകുമാര്‍, രഘുനാഥന്‍ പറളി, അരുണ്‍ എഴുത്തച്ഛന്‍, തെന്നൂര്‍ രാമചന്ദ്രന്‍ എന്നിവര്‍ സ്മൃതി പുരസ്‌കാരങ്ങളും ജയപ്രകാശ് എറവ്, പി.കെ. ശ്രീവത്സന്‍, ഡോ. നിര്‍മ്മല നായര്‍, പുഷ്പനാശാരിക്കുന്ന്, സലിം കുളത്തിപ്പടി, എ.പി. നാരായണന്‍കുട്ടി, എം. മാധവന്‍ കുട്ടിമേനോന്‍, സുരേഷ് കുമാര്‍ പാര്‍ളിക്കാട്, ആര്‍ടിസ്റ്റ് സോമന്‍ അഥീന എന്നിവര്‍ തൂലികാശ്രീ പുരസ്‌കാരവും ഏറ്റുവാങ്ങി. എന്‍. ശ്രീകുമാര്‍, തൃശ്ശിവപുരം മോഹനചന്ദ്രന്‍, എം.വി. വിനീത, അനില്‍ സാമ്രാട്ട്, പി. അപ്പുക്കുട്ടന്‍ , പി.എന്‍. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.





എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG]





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍