കരുതലായ്, കാവലായ് എം.വി.ഡി. ഉദ്യോഗസ്ഥർ



കരുതലായ്, കാവലായ് എം.വി.ഡി. ഉദ്യോഗസ്ഥർ.

ഇൻഷൂറൻസും ഫിറ്റ്നസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലാത്ത ലോറിയിൽ ആയിരുന്നു ഈ ആനയുടെ യാത്ര. ടയറുകൾ തേഞ്ഞ് കമ്പി പുറത്താകാറായ നിലയിലും ആയിരുന്നു. തൃശൂർ അയ്യന്തോളിൽ വച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ വാഹനം തടഞ്ഞ് പിഴയിട്ടു. മറ്റൊരു വാഹനത്തിനായി കാത്തിരിക്കുന്ന ഇടവേളയിൽ ആനയ്ക്ക് സ്നേഹത്തോടെ പഴം നൽകുകയാണ് എം.വി.ഡി. ഉദ്യോഗസ്ഥർ. കൗതുകത്തോടെ ഇത് മൊബൈലിൽ പകർത്തുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും ചിത്രത്തിൽ കാണാം. മാതൃഭൂമി ഫോട്ടോഗ്രാഫർ മനീഷ് ചേമഞ്ചേരിയാണ് ഈ സുന്ദര മുഹൂർത്തം ഫ്രെയിമിലാക്കിയത്.






എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG]






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍