പട്ടികജാതി വിഭാഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പ്രത്യേക പദ്ധതി 'സമുന്നതി' പാലക്കാട് ജില്ലയിലെ തൃത്താലയിലും. നാഗലശ്ശേരി സഹകരണ ബാങ്ക് ഹാളിൽ
ചേർന്ന പദ്ധതിയുടെ പ്രാഥമിക കൂടിയാലോചനായോഗം തദ്ദേശസ്വയം ഭരണ, എക്സൈസ്, പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കുടുംബശ്രീ മുഖേന പാലക്കാട് കുഴൽമന്ദം ബ്ലോക്കിൽ നിലവിൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. വിവിധ വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി മുഖേന എല്ലാ പട്ടികജാതി കുടുംബങ്ങളെയും കുടുംബശ്രീ സംവിധാനത്തിന് കീഴില്‍ കൊണ്ടുവന്ന് പ്രാദേശികമായി സാധ്യമാകുന്ന വിവിധ ഉപജീവന, തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും വിവിധ സാമൂഹ്യ, സ്ത്രീ ശാക്തീകരണ ഇടപെടലുകള്‍ നടത്തുകയുമാണ് ചെയ്യുക.
സമുന്നതിയിലൂടെ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് തുല്യത ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പട്ടികജാതി വിഭാഗത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് മെൻ്റർമാരെയും റിസോഴ്സ് പേഴ്സൺമാരെയും നിയമിക്കാനും യുവജനങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻതൂക്കം നൽകാനും യോഗം നിർദേശിച്ചു. യോഗത്തിൽ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. സുഹറ അധ്യക്ഷയായി. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർമാരായ നിഷാദ്, പ്രഭാകരൻ എന്നിവർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.വി. ബാലചന്ദ്രൻ, പി. കെ. ജയ, വിജേഷ് കുട്ടൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവർ സംസാരിച്ചു.കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ കോർഡിനേറ്റർ എൻ. ഉണ്ണികൃഷ്ണൻ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ ജിജിൻ നന്ദിയും പറഞ്ഞു.
👁️🗨️ എൻ മീഡിയ ഇപ്പോൾ
ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്.
🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക്
https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക്
https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക്
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക്
https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍