“ഭവന നിർമ്മാണ പദ്ധതിയിലെ ക്രമക്കേട് :- മുൻ വാർഡ് മെമ്പറെ 3 വർഷം കഠിന തടവിന് വിജിലൻസ് കോടതി ശിക്ഷിച്ചു.”

തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്തിൽ  നടപ്പിലാക്കിയ ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കല്ലറ ഗ്രാമ പഞ്ചായത്തിലെ വെള്ളംകുടി വാർഡ് മെമ്പർ ആയിരുന്ന കെ.ഷീലയെ 3 വർഷം കഠിന തടവിനും  ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചു. 

തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കിയിരുന്നു.   വെള്ളംകുടി വാർഡിലേക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭ കൂടി തീരുമാനിക്കുകയും മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കല്ലറ ഗ്രാമ പഞ്ചായത്തിലെ വെള്ളംകുടി വാർഡ് മെമ്പർ ആയിരുന്ന കെ.ഷീല, ഗ്രാമസഭകൂടി തീരുമാനിച്ച  മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തിയിരുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റിൽ  കൃത്രിമം നടത്തി ഗ്രാമസഭ തിരഞ്ഞെടുത്ത ചില ഗുണഭോക്താക്കളെ  ഒഴിവാക്കി  അധികമായി മറ്റ്ചിലരുടെ പേര് എഴുതി ചേർക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ അധികമായി പേര് എഴുതിച്ചേർത്തവർക്ക് പദ്ധതി പ്രകാരമുള്ള വീട് അനുവദിക്കുന്നതിന് കല്ലറ ഗ്രാമപഞ്ചായത്ത് പിന്നീട് തുക അനുവദിക്കുകയും ചെയ്തിരുന്നു. വെള്ളംകുടി വാർഡ് മെമ്പറായിരുന്ന കെ. ഷീല ഗ്രാമസഭയുടെയോ, പഞ്ചായത്ത്‌ കമ്മറ്റിയുടെയോ അംഗീകാരം വാങ്ങാതെ  ഗ്രാമസഭാ മിനുട്ട്സ് തിരുത്തി കൂടുതൽ ഗുണഭോക്താക്കളെ കൂട്ടിച്ചേർത്ത് പദ്ധതിയിൽ ക്രമക്കേട് നടത്തിയതിലേക്ക് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ചിരുന്ന കേസിലാണ്   മുൻ വാർഡ് മെമ്പറായിരുന്ന കെ.ഷീല കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി, വിവിധ വകുപ്പുകളിലായി ആകെ 3 വർഷത്തെ കഠിന തടവിനും 1 ലക്ഷം രൂപ പിഴ  ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്. തിരുവനന്തപുരം വിജിലൻസ് ജഡ്ജ് മനോജ്‌.എ ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ  മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.


👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍