നീണ്ട 28 വർഷം വി.എസ്. എന്ന സമര നായകന് താങ്ങും തണലുമായി കൂടെ നിന്ന കൊല്ലം ജില്ലയിലെ പത്തനാപുരത്തുകാരൻ ഷിജു;

ഒരു സർക്കാർ ജോലി എന്നതിനപ്പുറം  ഇദ്ദേഹത്തിന്  വാത്സല്യത്തിന്റെയും കരുതലിന്റെയും നീണ്ടൊരു കാലം കൂടിയാണ് വി.എസ് ന്റെ വിയോഗം കൊണ്ട് അവസാനിക്കുന്നത്. തിരുവനന്തപുരം SUT ആശുപത്രിയിൽ  നിന്ന് സഖാവ് വി.എസ് ന്റെ ചേതനയറ്റ ശരീരം തന്റെ കൈകൾ  എടുത്തുയർത്തുമ്പോൾ എന്നെന്നേക്കുമായി പിതാവിനെ നഷ്ടപ്പെടുന്ന മക്കളുടെ വിങ്ങലിന്റെ സമാനത ആ പോലീസ്  ഉദ്യോഗസ്ഥന്റെ  കണ്ണുകളിൽ ദൃശ്യമായിരുന്നു.

28 വർഷം എന്നത് ഒരു ചെറിയ കാലയളവല്ല, മൂന്ന് പതിറ്റാണ്ടിന്റെ ഒന്നിച്ചുള്ള യാത്രയിൽ  കേരളത്തിന്റെ  നിലപാടിന്റെ പ്രതീകത്തെ,

അശരണരുടെ കാവലാളിനെ, മലയാളിയുടെ  നെഞ്ചകത്തെ  റോസാപ്പൂവിനെ, കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിച്ചവരിലെ ഒരാളായ കൊല്ലം ജില്ലക്കാരൻ ഷിജുവിന് കൊല്ലം ജില്ലയുടെ നന്ദി അറിയിക്കുകയാണ് പ്രിയപ്പെട്ടവർ.


👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍