ചേലക്കര മേപ്പാടത്ത് ടോറസ് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിവീണ് വാഹനഗതാഗതം തടസ്സപ്പെട്ടു.

ചേലക്കര: വാഴക്കോട്  പ്ലാഴി സംസ്ഥാനപാതയിൽ ചേലക്കര മേപ്പാടം കൽത്തൊട്ടിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന ടോറസ് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിവീണ് റോഡിലാകെ ഡീസൽ പടർന്നതിനെ തുടർന്ന്  വാഹനഗതാഗതം തടസ്സപ്പെട്ടു. ഡീസൽ പടർന്ന റോഡിൽ അപകടസാധ്യതയുള്ളതിനാൽ സമീപത്തെ വീട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്തത് റോഡ് വൃത്തിയാക്കി. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ചേലക്കര പോലീസ് ഗതാഗതം നിയന്ത്രിക്കുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍