ഇന്നുമുതൽ (ജൂൺ 24) മൂന്ന് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു.

വടക്കാഞ്ചേരി: തൃശ്ശൂർ ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറ ജംഗ്ഷനിൽ തറയോട് ജോയിൻ്റ് കോൺക്രീറ്റ് ഇടുന്നതിനാൽ ഇന്നുമുതൽ മൂന്നുദിവസത്തേക്ക് ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഷൊർണൂർ തൃശൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുന്ന  ചെറിയ വാഹനങ്ങൾ, ബസ്സുകൾ എന്നിവ ഓട്ടുപാറ ബൈപ്പാസ് വഴി തിരിഞ്ഞു പോകണം.

ഷൊർണൂർ, തൃശ്ശൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുന്ന ബസ് ഒഴികെയുള്ള  വലിയ വാഹനങ്ങളെ വടക്കാഞ്ചേരി കോടതി ജംഗ്ഷനിൽ നിന്ന് കുമ്പളങ്ങാട് വഴി തിരിച്ചുവിടും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍