വടക്കാഞ്ചേരി :വടക്കാഞ്ചേരി നഗരസഭ സി.ഡി.എസ് വണ്ണിന്റെ നേതൃത്വത്തിൽ ഓണം കുടുംബശ്രീക്കൊപ്പം നിറപൊലിമയുടെ ഭാഗമായി ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു.തൈകൾ ജെ എൽ ജി അംഗങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും 3100 ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്തത്.തൈകളുടെ വിതരണോദ്ഘാടനം ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ നിർവഹിച്ചു.
കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു പ്രകാശൻ അധ്യക്ഷയായി. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീലാ മോഹനൻ, മെന്റർ ശരത്ത്, സിറ്റി മിഷൻ മാനേജർ വിബിത, ബ്ലോക്ക് കോർഡിനേറ്റർമാരായ ഗ്രീഷ്മ നന്ദകുമാർ, അമ്പിളി വിനോദ് എന്നിവർ സംസാരിച്ചു. സി ഒ സുനിത, എം ഇ സി ഷഹീൽഷ , സി.ഡി.എസ് - എ.ഡി.എസ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സി.ഡി.എസ് അംഗങ്ങളായ സമീറ സ്വാഗതവും കവിത നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍