വടക്കാഞ്ചേരി നഗരസഭയ്ക്ക് കീഴിൽ കുമരനെല്ലൂരിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ മോഡൽ പ്രീ സ്‌കൂളിൽ താൽക്കാലികമായി ഒഴിവുള്ള നഴ്‌സറി സ്‌കൂൾ അധ്യാപിക തസ്‌തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എസ്.എസ്.എൽ.സിയും പി.പി.ടി.ടി.സി യും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി - 41, നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉള്ളവരെ പരിഗണിക്കുന്നതാണ്.
താല്‌പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും, പേര്, മേൽവിലാസം, ഫോൺ നമ്പർ മുതലായ വിശദവിവരങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സഹിതം ജൂൺ 16 തിങ്കൾ പകൽ 2 മണിക്ക് വടക്കാഞ്ചേരി നഗരസഭയിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്. നിയമനം തികച്ചും താൽക്കാലികമായിരിക്കുമെന്ന് വടക്കാഞ്ചേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍