ചെറുതുരുത്തി: വല്ലങ്ങിപ്പാറ അഹമ്മദീയ ജുമാ മസ്ജിദിന് സമീപം കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡം മൂന്നുദിവസം കഴിഞ്ഞിട്ടും വനംവകുപ്പ് സംസ്കരിച്ചില്ലെന്ന് പരാതി. ചൊവ്വാഴ്ച രാവിലെയാണ് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. ജഡത്തിന് പഴക്കമേറിയതോടെ കടുത്ത ദുർഗന്ധമാണ് വമിക്കുന്നത്. നിരവധി വിദ്യാർത്ഥികളും നാട്ടുകാരും സഞ്ചരിക്കുന്ന വഴിക്ക് സമീപം ചീഞ്ഞളിഞ്ഞ ജഡം കുഴിച്ചുമൂടാതെ കിടന്നാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍