ശശി തരൂർ കുറച്ചുകാലങ്ങളായി എടുക്കുന്ന നിലപാടുകൾ കോൺഗ്രസിന് അനുകൂലമല്ല; അത് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി. ഒരു കാര്യം വളരെ വ്യക്തമാണ്, ശശി തരൂരിന് കോൺഗ്രസിനോട് ഒട്ടും കൂറില്ല എന്നതാണ് വാസ്തവം. തിരുവനന്തപുരത്തുനിന്ന് എത്ര തവണയാണ് അദ്ദേഹം എം.പി ആയതെന്ന കാര്യം മറക്കരുത്. അതൊക്കെ ശശിതരൂന്റെ മഹത്വം കൊണ്ട് നേടിയതല്ല. സാധാരണക്കാരായ കോൺഗ്രസുകാരുടെ വിയർപ്പും അദ്ദേഹത്തിൻറെ വിജയത്തിൻറെ പിന്നിലുണ്ട്. പൂച്ച കണ്ണടച്ച് പാലു കുടിക്കുമ്പോൾ ആരും കാണുന്നില്ല എന്നാണ് അതിൻറെ വിചാരം. പക്ഷേ കേരളീയ സമൂഹം വളരെ പ്രബുദ്ധമാണ്. ശശി തരൂരിനെ ഉപദേശിക്കാൻ ഒന്നും ഞാൻ ആളല്ല. അദ്ദേഹം വന്ന വഴികൾ മറക്കരുത് എന്നാണ് ശശി തരൂരിനെ ഓർമപ്പെ ടുത്താനുള്ളതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍