കാറുകളും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു.

പന്നിത്തടം: പന്നിത്തടം ജംഗ്ഷനിൽ രണ്ടു കാറുകളും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഈ സെന്ററിൽ  അപകടങ്ങൾ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുക യാണെന്ന് നാട്ടുകാർ പറഞ്ഞു. നാലു റോഡുകൾ കൂടി ചേർന്ന ജംഗ്ഷൻ ആയതുകൊണ്ട് ഇതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. വാഹന യാത്രക്കാർക്കായി  ദിശ ബോർഡുകളോ മറ്റ് സൂചനകളോ  ഈ ജംഗ്ഷനിൽ ഇല്ലാത്തതുകൊണ്ടാണ് അപകടങ്ങൾ വർദ്ധിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. 


വാഹനങ്ങളുടെ അമിതവേഗത കാൽനടയാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ജീവനു വരെ ഭീഷണി ആയിട്ടുണ്ട്. ഇതിലൂടെയുള്ള വാഹനഗതാഗതം സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കനത്ത പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു വരുമെന്ന് നാട്ടുകാരും പൊതുപ്രവർത്തകരും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍