സന്നിധാനത്തെ നവഗ്രഹങ്ങൾക്കായി നിർമ്മിക്കുന്ന ശ്രീകോവിലിന്റെ ഉത്തരം വെപ്പ് ചടങ്ങ് നടന്നു.

പമ്പ: ശബരിമല സന്നിധാനത്ത് നവഗ്രഹങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ ഉത്തരം വെപ്പ് ചടങ്ങ് നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് ഉത്തരം വയ്പ്പ് ചടങ്ങ് നിര്‍വഹിച്ചത്. മാളികപ്പുറത്തിന് സമീപമാണ് പുതിയ ശ്രീകോവില്‍ ഒരുങ്ങുന്നത്. നേരത്തെ ഉണ്ടായിരുന്ന നവഗ്രഹങ്ങളുടെ ശ്രീകോവില്‍ കൂടുതല്‍ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ദേവപ്രശ്‌നവിധിയില്‍ പറഞ്ഞതനുസരിച്ചാണ് പുതിയ ശ്രീ കോവിലിന്റെ നിര്‍മ്മാണം. നിലവില്‍ 60 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തേക്കിന്‍ തടിയും ചെമ്പ് തകിടും കല്ലും ഉപയോഗിച്ചാണ് ശ്രീ കോവില്‍ നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ശബരിമല എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്യാമപ്രസാദ്, ശബരിമല അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ ബിജു വി നാഥ്, . അസി.എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീനിവാസ് , അസി. എഞ്ചിനിയര്‍മാരായ മനോജ്കുമാര്‍, സുനില്‍കുമാര്‍, ക്ഷേത്ര ശില്‍പ്പി  മഹേഷ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍