ജീവിത പാതയിൽ മുറിവേറ്റു വീഴുന്ന സഹയാത്രികർക്ക് സാന്ത്വനമേകുന്ന ആക്ട്സിൻ്റെ ജീവൻ രക്ഷാ കരങ്ങളിനി നിരാലംബരായ സഹജീവികൾക്ക് കനിവായ് ..., കരുതലായ്. ഒന്നര പതീറ്റാണ്ടായി വടക്കാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഏതാപത്തിലും വിളിച്ചാൽ കുതിച്ചെത്തുന്ന ജീവൻ രക്ഷാ വാഹകരായ ആക്ട്സ് സേവനത്തിൻ്റെ പുതിയൊരു പാതയിൽ പ്രയാണം ആരംഭിക്കുകയാണ്. ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ചിൻ്റെ രണ്ടാമത്തെ സൗജന്യ ആംബുലൻസ് സർവ്വീസ്. ഡയാലിസിസ് കെയർ ആംബുലൻസ് സർവ്വീസിൻ്റെ ട്രയൽ റൺ ആരംഭിച്ചു.
ഫസ്റ്റ് കേസ് കരുമത്ര യൂണിറ്റ് സർവ്വീസ് ഏരിയയിലെ വിരുപ്പാക്കയിൽ നിന്നും ഓട്ടുപാറ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെൻ്ററിലേക്ക് . K - ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത ആംബുലൻസിൽ 10 രൂപ ചലഞ്ചിലൂടെ ജനപങ്കാളിത്തത്തോടെ പരിപാലിക്കുന്ന പുതിയ സംരംഭമാണ് ഇത്. ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം തൃശൂർ ജില്ലാ കളക്ടറും, ആക്ട്സ് പ്രസിഡൻ്റുമായ അർജുൻ പാണ്ഡ്യൻ IAS ൻ്റെ ഡേറ്റ് ലഭ്യമാകുന്നതിനനുസരിച്ച് ഈ മാസം തന്നെ നടത്തുതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ജീവിത പ്രതീക്ഷകളറ്റ ഒരു കൂട്ടം മനുഷ്യർക്കാണ് ഇതോടെ ആക്ട്സിൻ്റെ കനിവിൽ ആശ്രയമായി മാറുന്നത്. നല്ലവരായ ഓരോരുത്തരുടേയും സഹകരണങ്ങൾ ചേർത്ത് വെച്ച് അവരെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്താം. ആക്ട്സ് ഡയാലിസിസ് കെയർ ആംബുലൻസ് 10 രൂപ ചലഞ്ചിൽ ( പ്രതിമാസം 300) പങ്കാളികളാവണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നതായി ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
പദ്ധതി സംബന്ധമായ വിശദ വിവരങ്ങൾക്ക് 9961436683 ഈ നമ്പറിൽ ബന്ധപെടുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍