വാഴാനി ഡാം വീണ്ടും തിങ്കളാഴ്ച തുറക്കും.

വാഴാനി: ഡാമിലെ ജലവിതാനം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജൂൺ 23ന് തിങ്കളാഴ്ച രാവിലെ 11ന് സ്ലുയിസ് ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ മുന്നറിയിപ്പുകൾ  നൽകിയതിനുശേഷമേ വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം തുറന്നു വിടുകയുള്ളൂ എന്ന് കളക്ടർ അറിയിച്ചു. ഇതിന് മുൻപ് ജൂൺ 10 ന് ഡാമിൻറെ സ്ലുയിസ് ഷട്ടറുകൾ തുറന്ന് വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം ഒഴുക്കിയിരുന്നു. നിലവിൽ 55.39 മീറ്റർ ആണ് വാഴാനി ഡാമിലെ ജലനിരപ്പ്. ഇത് ഡാമിൻറെ സംഭരണ ശേഷിയുടെ 53% മാത്രമാണ്. 62.48 മീറ്റർ ആണ് ഡാമിൻറെ പരമാവധി ജലസംഭരണ ശേഷി. ഡാം തുറക്കുന്നതോടെ വടക്കാഞ്ചേരി പുഴയിൽ വെള്ളം ഉയരും. പുഴയുടെ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍